പൊതിച്ചോര്‍ വിതരണം ഫ്ലാഗ് ഓഫ് ചെയ്തു
കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നടത്തുന്ന ‘സ്‌നേഹപൂര്‍വം കെ.സി.വൈ.എം’ പൊതിച്ചോര്‍ വിതരണത്തിന്റെ ആദ്യ ഘട്ടം താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
താമരശ്ശേരി മേഖലയുടെ നേതൃത്വത്തില്‍ ആദ്യ ദിനത്തില്‍ നടത്തിയ പൊതിച്ചോര്‍ വിതരണത്തില്‍ 300 ഓളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. കെ.സി.വൈ.എം. എസ്. എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യൂ പുളിമൂട്ടില്‍, കെ.സി.വൈ.എം. എസ്.എം.വൈ.എം. കോടഞ്ചേരി മേഖല ഡയറക്ടര്‍ ഫാ. ജോസ്‌കുട്ടി അന്തീനാട്ട്, രൂപത വൈസ് പ്രസിഡന്റ് അലന്‍ ബിജു, രൂപത സെക്രട്ടറി ജോയല്‍ ആന്റണി, രൂപത ട്രഷറര്‍ ബോണി സണ്ണി, സംസ്ഥാന സെനറ്റ് മെമ്പര്‍ ആല്‍ബിന്‍ ജോസ്, എസ്.എം.വൈ.എം. കൗണ്‍സിലര്‍ ചെല്‍സിയ മാത്യൂ, രൂപത എക്‌സിക്യൂട്ടിവ് അംഗം അബ്രാഹം ജോസഫ്, താമരശ്ശേരി മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ്, താമരശ്ശേരി മേഖല നേതാക്കന്മാരായ ക്രിസ്റ്റല്‍ ടോം, അരുണ്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.