ജൂണ്‍ 26: വിശുദ്ധ യോഹന്നാനും പൗലോസും രക്തസാക്ഷികള്‍
മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ രണ്ട് ഉദ്യോഗസ്ഥന്മാരാണ് രക്തസാക്ഷികളായ യോഹന്നാനും പൗലോസും. ചിലര്‍ ദുഷ്ടതകൊണ്ട് ഐശ്വര്യം പ്രാപിക്കുന്നത് അവര്‍ കണ്ടെങ്കിലും ലോകബഹുമാനം അവര്‍ തേടിയില്ല. അവരുടെ മാതൃക അവരെ സ്പര്‍ശിച്ചതേയില്ല. ജൂലിയന്‍ ചക്രവര്‍ത്തി ക്രിസ്തുമതം ഉപേക്ഷിച്ചു വിജാതീയാരാധനയിലേക്കു മടങ്ങിയതുകൊണ്ടു താല്‍കാലികമായി ഉണ്ടായ നേട്ടങ്ങള്‍ അവര്‍ ദര്‍ശിച്ചു. അവസാനം അദ്ദേഹം താന്‍ കുഴിച്ച കുഴിയില്‍ വീണു. അല്ലയോ ഗലീലിയാ, നീ ജയിച്ചുവെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മരിച്ചു.
ക്രൂരനായ റോമന്‍ പ്രീഫെക്ട് അപ്രോണിയാസിന്റെ കീഴില്‍ യോഹന്നാനും പൗലോസും ചോരചിന്തി മരിച്ചു; അവര്‍ അസൂയാവഹമായ മഹത്വം നേടി