ഒക്ടോബര്‍ 30: വിശുദ്ധ തെയൊണെസ്തൂസ്
രക്തസാക്ഷികളുടെ ചരിത്രം വായിക്കുമ്പോള്‍ നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഒരു പരമാര്‍ത്ഥമുണ്ട്. റോമന്‍ ചക്രവര്‍ത്തികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ കത്തോലിക്കാ സഭാംഗങ്ങളെ ആദ്യ ശതകങ്ങളില്‍ വധിച്ചിട്ടുള്ളത് ഈശോ ദൈവമല്ലെന്ന് വാദിച്ചിരുന്ന ആര്യന് പാഷണ്ഡികളാണ്. അവരുടെ ക്രോധത്തിനിരയായ ഒരു ബിഷപ്പാണ് തെയൊണെസ്തൂസ്. അദ്ദേഹം മാസെഡോണിയായിലെ ഫിലിപ്പി രൂപതയുടെ മെത്രാനായിരുന്നു.
ആര്യന് പാഷണ്ഡികള്‍ അദ്ദേഹത്തേയും വിശുദ്ധ ആല്‍ബന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ വിശ്വാസികളേയും നാടുകടത്തി. മാര്‍പാപ്പാ അവരെ ജര്‍മ്മനിയില്‍ സുവിശേഷ പ്രഘോഷണത്തിനായി അയച്ചു. അവര്‍ മെയിന്‍സിലെത്തിയപ്പോള്‍ വാന്റല്‍സിന്റെ ആക്രമണം ഉണ്ടാകുകയും തെയോണെസ്തൂസ് പലായനം ചെയ്യുകയും ചെയ്തു. എന്നാല്‍ വെനേറ്റോയില്‍ ആള്‍ട്ടിനോ എന്ന സ്ഥലത്തുവച്ചു വധിക്കപ്പെട്ടു.