ഫെബ്രുവരി മാസത്തെ മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗമായി സുഖപ്പെടുത്താനാകാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സമര്‍പ്പിച്ചു. വേദനയുടെ നടുവിലും കുട്ടികളുടെ മുഖത്തെ പുഞ്ചിരികള്‍ ദൈവരാജ്യത്തിന്റെ സാക്ഷ്യമാണെന്ന് പറഞ്ഞ പാപ്പ, അവരെ ചുറ്റിപ്പറ്റി സ്നേഹത്തോടെയും കരുണയോടെയും കൂടെയുള്ള ഒരു സമൂഹത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഓര്‍മിച്ചു.
ഈ മാസത്തെ നിയോഗത്തിനായി പ്രത്യേകം രചിച്ച പ്രാര്‍ത്ഥനയില്‍, രോഗബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കര്ത്താവിന് മുന്നില്‍ സമര്‍പ്പിക്കുന്ന മാര്‍പ്പാപ്പ, അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളില്‍ കുടുംബങ്ങള്‍ക്ക് പ്രത്യാശ നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചാരകരുടെയും കൈകള്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും, അവരുടെ സേവനം സജീവകരുണയുടെ അടയാളമാകട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു.
പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം സംബന്ധിച്ച വീഡിയോ നാളെ (ഫെബ്രുവരി 5ന്) ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് The Pope Video യുട്യൂബ് ചാനലില്‍ പബ്ലിഷ് ചെയ്യും.
