ഡിസംബര്‍ 27: വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ
ബെത്ത്‌സെയ്ദക്കാരനായ സെബെദിയുടെയും സലോമിയുടെയും ഇളയ മകനാണ് യോഹന്നാന്‍. അദ്ദേഹവും ജ്യേഷ്ഠന്‍ വലിയ യാക്കോബും സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു. ഒടുവിലത്തെ അത്താഴത്തില്‍ ഈശോയുടെ മാറില്‍ ചാരിക്കിടന്നിരുന്ന അവിടുത്തെ ശ്രേഷ്ഠ ശിഷ്യനായിരുന്നു യോഹന്നാന്‍.
ഈശോ മരണനേരത്ത് തന്റെ അമ്മയെ ഏല്‍പ്പിച്ചത് യോഹന്നാനെയാണ്. 52-ാമാണ്ടുവരെ യോഹന്നാന്‍ ജെറുസലേമില്‍ തന്നെ താമസിച്ചു. പിന്നീട് അദേഹം എമ്മാവൂസിലേക്ക് പോയെന്നും അവിടെവച്ച് മരിച്ചുവെന്നുമാണ് പാരമ്പര്യം. അതിനിടയ്ക്ക് കുറെക്കാലം പാത്മോസില്‍ വിപ്രവാസമായിക്കഴിഞ്ഞു.
വിപ്രവാസത്തിനു മുമ്പ് ഡോമീഷ്യന്‍ ചക്രവര്‍ത്തിയുടെ ആജ്ഞാനുസരണം അദ്ദേഹത്തെ തിളയ്ക്കുന്ന എണ്ണയിലിട്ടു വറുത്തു നോക്കിയെങ്കിലും അത്ഭുതകരമാം വിധം ശ്ലീഹാ സംരക്ഷിക്കപ്പെട്ടുവെന്ന് തെര്‍ത്തൂല്യന്‍ പറയുന്നു. യോഹന്നാന്റെ സുവിശേഷവും മൂന്ന് ലേഖനങ്ങളും വെളിപാടും വളരെ ശ്രദ്ധേയമാണ്. അധ്യാത്മിക സുവിശേമെന്ന് യോഹന്നാന്റെ സുവിശേഷത്തെ വിളിക്കാറുണ്ട്. ദൈവം സ്‌നേഹമാകുന്നു, സ്‌നേഹത്തില്‍ വസിക്കുന്നവന്‍, ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” എന്ന ശ്ലീഹായുടെ വാക്യം വിശുദ്ധ ഗ്രന്ഥത്തിന്റെ സംക്ഷേപമാണെന്നും പറയാം.