ഏപ്രില്‍ 26: വിശുദ്ധ ക്‌ളീറ്റസ് പാപ്പാ
വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം റോമാ സിംഹാസനത്തെ അലങ്കരിച്ചത് ലീനസ്സുപാപ്പായാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് അനാക്ലിറ്റസ് എന്നും വിളിക്കാറുള്ള ക്ലീറ്റസു പാപ്പാ. പന്ത്രണ്ടു സംവത്സരത്തോളം തിരുസ്സഭയുടെ അരിഷ്ടതാപൂര്‍ണ്ണമായ ശൈശവപ്രായത്തില്‍ ക്ലീറ്റസ് പാപ്പാ അതിനെ ഭരിച്ചു. പഴയ റോമന്‍ കുര്‍ബാനയില്‍ രക്തസാക്ഷിയായ ക്ലീറ്റസിനേയും അനുസ്മരിച്ചിട്ടുണ്ട്.
ആദ്യത്തെ മാര്‍പ്പാപ്പാമാര്‍ അനുഭവിച്ച കഷ്ടതകള്‍ എത്ര ഗുരുതരമായിരുന്നു! തന്നിമിത്തം അവരെല്ലാം വിശുദ്ധപദം പ്രാപിച്ചു. ഈശോയെ പ്രതി അനുഭവിക്കുന്ന ഏതൊരു ക്ലേശത്തിനും സ്വര്‍ഗ്ഗത്തില്‍ സമ്മാനം ലഭിക്കാതിരിക്കുകയില്ല.