അക്കൗണ്ടന്റുമാരുടെ സംഗമം നടത്തി
താമരശ്ശേരി രൂപതയിലെ ഇടവകകളില്‍ സേവനം ചെയ്യുന്ന അക്കൗണ്ടന്റുമാരുടെ സംഗമം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ സ്വാഗതം ആശംസിച്ചു. അക്കൗണ്ടിങ് സംബന്ധിച്ച നിയമ കാര്യങ്ങളെക്കുറിച്ച് റിച്ചാഡ് മാത്യു സിഎ ക്ലാസ് നയിച്ചു. അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിലെ പുതിയ അപ്‌ഡേഷനുകളെക്കുറിച്ച് ലുട്‌സെല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിജു ജോര്‍ജ് സംസാരിച്ചു. സംഗമത്തിന് രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ നേതൃത്വം നല്‍കി.