Diocese NewsParish News

ആവേശമായി വൈദികരുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്


തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഫാ. മനോജ് കൊച്ചുമുറിയില്‍, ഫാ. ജിത്ത് കൊച്ചുകൈപ്പയില്‍ സഖ്യം ഒന്നാം സ്ഥാനം നേടി.

14 ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ ഫാ. നിതിന്‍ സിഎസ്ടി, ഫാ. മേല്‍ജോ സിഎസ്ടി സഖ്യം രണ്ടും ഫാ. ടോബി എംസിബിഎസ്, ഫാ. നിതിന്‍ എംസിബിഎസ് സഖ്യം മൂന്നും സ്ഥാനങ്ങള്‍ നേടി. ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍, ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍ സഖ്യം നാലാം സ്ഥാനം നേടി.

തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ ഉദ്ഘാടനം ചെയ്തു. തോട്ടുമുക്കം ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട്, അസി. വികാരി ഫാ. ജിതിന്‍ തളിയന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് 5,000 രൂപയും ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 3,000 രൂപയും 2,000 രൂപയും ട്രോഫികളുമായിരുന്നു സമ്മാനം.

ഒന്നാം സ്ഥാനം നേടിയ ഫാ. മനോജ് കൊച്ചുമുറിയില്‍, ഫാ. ജിത്ത് കൊച്ചുകൈപ്പയില്‍.

Leave a Reply

Your email address will not be published. Required fields are marked *