ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്റര്‍


താമരശ്ശേരി രൂപതയുടെ അജപാലന കോ-ഓഡിനേറ്ററായി ഫാ. തോമസ് ചിലമ്പിക്കുന്നേലിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിയമിച്ചു.

രൂപതയിലെ വിവിധ അപ്പസ്‌തോലേറ്റുകളുടെയും അജപാലന സംഘടനകളുടെയും ഡിപ്പാര്‍ട്ടുമെന്റുകളുടെയും ഏകോപനമാണ് പ്രധാന ചുമതല. രൂപതയുടെ പൊതുവായ അജപാലന നയങ്ങള്‍ താഴേതട്ടിലേക്ക് എത്തിക്കുക, 2024 മേയില്‍ നടന്ന എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ തീരുമാനങ്ങള്‍ അപ്പോസ്‌തോലെറ്റുകളിലൂടെയും സംഘടനകളിലൂടെയും നടപ്പില്‍ വരുത്തുക, രൂപതയുടെ വിവിധ അജപാലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നിവയും ചുമതലയില്‍പ്പെടും.

ബൈബിള്‍ പണ്ഡിതനായ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ നിലവില്‍ അശോകപുരം ഇന്‍ഫെന്റ് ജീസസ് ഇടവക വികാരിയാണ്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *