SMART: അള്‍ത്താര ബാലികാ ബാലന്മാരുടെ സംഗമം
അള്‍ത്താര ബാലിക- ബാലന്മാരുടെ തിരുവമ്പാടി ഫൊറാന സംഗമം നടത്തി. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കീല്‍, SMART രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍ എന്നിവര്‍ ക്ലാസെടുത്തു. 204 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. SMART ഫൊറോന ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ നേതൃത്വം നല്‍കി.