Wednesday, January 22, 2025
Achievement

മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരം കെ. എഫ്. ജോര്‍ജിന്


മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലബാര്‍ വിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായ കെ. എഫ്. ജോര്‍ജിന് മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരം. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാസ് മീഡിയ ട്രസ്റ്റാണ് പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പി. ആര്‍. നാഥന്‍ (സാഹിത്യം), ഡോ. അനില്‍ കെ. മാത്യു (ആരോഗ്യം), ഡോ. ആബിദ പുതുശ്ശേരി (വിദ്യാഭ്യാസം), സുജിത്ത് ശ്രീധരന്‍ (യൂത്ത് മോട്ടിവേറ്റര്‍) എന്നിവരും മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി. ഡിസംബര്‍ 14-ന് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.

ദീപിക ദിനപത്രത്തില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം തുടങ്ങിയ കെ. എഫ്. ജോര്‍ജ് 1981-ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. 10 വര്‍ഷം അഖില കേരള ബാലജന സഖ്യം ഉത്തര മേഖല ശങ്കരച്ചേട്ടന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു.

പത്രപ്രവര്‍ത്തനത്തിന് ലയണ്‍സ് ഇന്റര്‍ നാഷണല്‍, പ്രഫ. എം. പി. പോള്‍, വൈഎംസിഎ ജനചേതന, ഡോ. അംബേദ്ക്കര്‍, ഇ. മൊയ്തു മൗലവി തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചു.

ഒലിവിന്റെ സാക്ഷ്യം, കോഴിക്കോട് നഗരമുദ്രകള്‍, ജീവിതമെന്ന ആനന്ദ നടനം, ഓര്‍മ്മകളുടെ മാഞ്ചുവട്ടില്‍, ഏദന്റെ സൂക്ഷിപ്പുകാര്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

വിരമിച്ച ശേഷം സാംസ്‌ക്കാരിക മേഖലയിലും എഴുത്തിലും സജീവമായി തുടരുന്നു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി, മീഡിയ കണ്‍സള്‍ട്ടന്റ്, ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

റിട്ട. ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് വല്‍സമ്മയാണ് ഭാര്യ. മക്കള്‍: ആനന്ദ് ജോര്‍ജ്, ആരതി ജോര്‍ജ്. മരുമക്കള്‍: നീല്‍ ജോര്‍ജ്, ജോസ്‌ലിന്‍ അല്‍ഫോന്‍സ്.


One thought on “മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരം കെ. എഫ്. ജോര്‍ജിന്

  • Mary Mathew

    Iwant to give one newswhich addtess i can send

    Reply

Leave a Reply

Your email address will not be published. Required fields are marked *