കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ ജീവന്റെ വക്താക്കള്‍: ബിഷപ്


ജീവന്റെ സാക്ഷികളും വക്താക്കളുമാണ് കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെന്നും അവരെ മുന്‍പോട്ടു നയിക്കാന്‍ ആവശ്യമായത് ദൈവം സമയാസമയങ്ങളില്‍ നല്‍കുമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപത മരിയന്‍ പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച പ്രോ-ലൈഫ് ദിനാഘോഷം ‘ജീവോത്സവ് 2K25’ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

മരിയന്‍ പ്രോ-ലൈഫ് രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി പ്രോ-ലൈഫ് സമിതി തയ്യാറാക്കിയ ‘കുഞ്ഞേ നിനക്കായ്’ പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് നിര്‍വഹിച്ചു.

തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. തോമസ് വി. മേക്കാട്ട്, ഡോ. ഫിലോമിന മാത്യു, ഡോ. ബീന സിഎംസി, അമ്പിളി മാത്യു എന്നിവരെ ആദരിച്ചു. ഏഴു മക്കളുടെ പിതാവായ ദേവഗിരി ഇടവകാംഗം ജെയ്‌സണ്‍ ജോണിനെയും കുടുംബത്തെയും നാലു മക്കളില്‍ കൂടുതലുള്ള ഏറ്റവും പ്രായം കുറഞ്ഞ മാതാപിതാക്കളെയും വലിയ കുടുംബങ്ങളില്‍ നിന്ന് വൈദിക, സന്യസ്ത വിളികള്‍ സ്വീകരിച്ചവരെയും അനുമോദിച്ചു.

തിരുവമ്പാടി ഫൊറോന അസി. വികാരി ഫാ. ജേക്കബ് തിട്ടയില്‍, എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റീന ടോം, സിഎംസി സുപ്പീരിയര്‍ സിസ്റ്റര്‍ പവിത്ര, എംഎസ് സുപ്പീരിയര്‍ സിസ്റ്റര്‍ കാര്‍മലേറ്റ്, സിമിലി അറക്കപ്പറമ്പില്‍, ടോമി പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

നാലു മക്കളില്‍ കൂടുതലുള്ള എഴുന്നൂറു കുടുംബങ്ങളാണ് താമരശ്ശേരി രൂപതയിലുള്ളത്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.