ക്രിസ് ബി. ഫ്രാന്‍സിസ് സീറോ മലബാര്‍ പ്രതിഭ


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സീറോ മലബാര്‍ സഭാതല പ്രതിഭാസംഗമത്തില്‍ പ്രതിഭയായി പുല്ലൂരാംപാറ ഇടവകാംഗം ക്രിസ് ബി ഫ്രാന്‍സിസ് വള്ളിയാംപൊയ്കയില്‍ തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ രൂപതകളില്‍ നിന്നും 66 പ്രതിഭകള്‍ പങ്കെടുത്ത സംഗമത്തില്‍ നിന്നാണ് ക്രിസ് തിരഞ്ഞെടുക്കപ്പെട്ടത്. കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് പ്രതിഭാ സംഗമം നടന്നത്.