വിശ്വാസ പരിശീലന കേന്ദ്രം ‘ആദരവ് 2025’ നാളെ താമശ്ശേരിയില്‍


താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം സംഘടിപ്പിക്കുന്ന ‘ആദരവ് 2025’ നാളെ രാവിലെ ഒമ്പതിന് ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. രൂപതാ വികാരി ജനറല്‍ മോണ്‍.അബ്രഹാം വയലില്‍ മുഖ്യപ്രഭാഷണം നടത്തും.

വിശ്വാസപരിശീലനത്തില്‍ 25, 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ മുടങ്ങാതെ വിശ്വാസ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തവരെയും വിശ്വാ പരിശീലനരംഗത്ത് മികവു പുലര്‍ത്തിയവരെയും ആദരിക്കും. കൂടാതെ വിവിധ പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

വിശ്വാസ പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍ പ്രസിഡന്റ് ഷിബു മാത്യു എടാട്ട്, സെക്രട്ടറി സെബാസ്റ്റ്യന്‍ കൈതാരത്ത്, മാത്തുകുട്ടി പുത്തന്‍പുരയ്ക്കല്‍, ഷീന പാപ്പാടിയില്‍ എന്നിവര്‍ പ്രസംഗിക്കും.

ആദരവ് ഏറ്റുവാങ്ങുന്നവര്‍

വിശ്വാസ പരിശീലന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍:
ഷിബു മാത്യു എടാട്ട് (ചക്കിട്ടപാറ), ബിന്ദു കൂത്രപ്പള്ളി (പാലൂര്‍ക്കോട്ട), സ്മിതാ ഫിലിപ്പ് കാരിങ്കോട്ട് (വെട്ടത്തൂര്‍), ബിജു സെബാസ്റ്റ്യന്‍ കല്ലുകാലയില്‍ (പൊന്നിയാങ്കുറിശി), ജോര്‍ജ്കുട്ടി പൂവത്തോളില്‍ (പനംപ്ലാവ്), ജെസി ആന്‍ഡ്രൂസ് പറമ്പുകാട്ടില്‍ (പെരുവണ്ണാമുഴി), സിസ്റ്റര്‍ ലവ്ലി ജോസഫ് എം.എസ്.എം.ഐ (കുപ്പയക്കോട്), ലവ്ലി ബാബു തൊണ്ണാനല്‍ (വലിയകൊല്ലി), സിസ്റ്റര്‍ സാലി ജോസഫ് എഫ്.സി.സി (വലിയകൊല്ലി), ടെസ്സി ചേക്കാകുഴിയില്‍ (കൊനൂര്‍ക്കണ്ടി), ബേബി ജോസ് വെള്ളയ്ക്കല്‍ (പെരിന്തല്‍മണ്ണ), സിസ്റ്റര്‍ ക്ലാരിസ് ജോര്‍ജ് എം.എസ്.എം.ഐ (പൂഴിത്തോട്), ആനി ഡോണ മംഗലത്ത് (ചാത്തങ്കോട്ടുനട), ലിസമ്മ കുറിച്ചിയാനില്‍ (ചാത്തങ്കോട്ടുനട), ആലിസ് ജോര്‍ജ് വയലില്‍ (ചാത്തങ്കോട്ടുനട), ജോസിലി സെബാസ്റ്റ്യന്‍ പുതുപറമ്പില്‍ (പാതിരിക്കോട്), ജോയ് ജോര്‍ജ് പുതിയപറമ്പില്‍ (വെറ്റിലപ്പാറ), ഷീന പപ്പാടിയില്‍, (വെറ്റിലപ്പാറ), ബിജു ജോസഫ് വെട്ടം (മരിയപുരം), സോളി ജോസ് പൊടിമറ്റത്തില്‍ (പാറോപ്പാടി), ജോണി തോമസ് വെള്ളന്തറ (കൊണ്ടോട്ടി), ബിന്ദു ജോര്‍ജ് വടക്കേടം (പറോപ്പാടി), സിസ്റ്റര്‍ ഡെയ്സി മാത്യു എസ്.എച്ച് (കുളത്തുവയല്‍), സിസ്റ്റര്‍ ഗ്രേസി മൂഞ്ഞാലി എഫ്.എച്ച്.ജി.എസ് (ഇങ്ങാപ്പുഴ), തോമസ് മൂലേമുറിയില്‍ (പേരാമ്പ്ര).

40 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍
സിസ്റ്റര്‍ ട്രെസ ജോര്‍ജ് എസ്എച്ച് (തിരൂര്‍), ജോര്‍ജ് ജോസഫ് അക്കാട്ട് (താമരശ്ശേരി),
സിസ്റ്റര്‍ മെഴ്സി പുതുവേലില്‍ എംഎസ്എംഐ (നൂറാംതോട്), എം. എല്‍. ജോസഫ് തുരുത്തിപ്പള്ളില്‍ (താമരശ്ശേരി), ജോമി ജെയിംസ് കപ്യാരുമലയില്‍ (കുപ്പയക്കോട്), ഷൈവി ജോസഫ് ചിറപ്പുറം (കാറ്റുള്ളമല), എല്‍സി മാത്യു പെരുമ്പള്ളി (മൈലെള്ളാംപാറ), ഷാജി ജോസഫ് പണ്ടിശ്ശേരി (മൈലെള്ളാംപാറ), സിസ്റ്റര്‍ ഫില്‍സി സിഎംി (വയലട) മാത്യുക്കുട്ടി പി. പുത്തന്‍പുരക്കല്‍ (മരിയപുരം), സിസ്റ്റര്‍ ഫിലോ കല്ലിടുക്കില്‍ എസ്എബിഎസ് (ബാലുശ്ശേരി), സിസ്റ്റര്‍ മേരി ട്രീസ എസ്എച്ച് (കട്ടിപ്പാറ).

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മുടങ്ങാതെ വിശ്വാസപരിശീലന ക്ലാസില്‍ പങ്കെടുത്തവര്‍:
അല്‍ന ഷെബിന്‍ കൊടക്കലിങ്കല്‍ (നൂറാംതോട്), ആന്‍ മരിയ ഷിജു തെങ്ങുംപള്ളില്‍ (പുല്ലൂരാംപാറ), ആന്‍സ് റെജി കോപ്രപ്പറമ്പില്‍ (കട്ടിപ്പാറ), ബെഞ്ചമിന്‍ ജോളി ഞാറക്കുളം (കുളിരാമുട്ടി), ഡെല്‍ന ബിനോയ് തുണ്ടുമുറിയില്‍ (പുല്ലൂരാംപാറ), ഡില്‍ന എല്‍സ സിബി ഇടമണ്ണേല്‍ (നരിനട), നിവ്യ മരിയ ചെന്നിക്കര (പാലൂര്‍ക്കോട്ട).

ASPCT പരീക്ഷയില്‍ രൂപതാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കര സ്ഥമാക്കുന്ന അധ്യാപകര്‍ക്കായി റോസ് മേരി കോക്കാപ്പിള്ളില്‍ സ്മരണാര്‍ത്ഥം സണ്ണി കോക്കാപ്പിള്ളില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹരായവര്‍:

ഒന്നാം സമ്മാനം: ജിജ ജോബ് ചിറയില്‍പറമ്പില്‍ (കൂടരഞ്ഞി)
രണ്ടാം സമ്മാനം: സിസ്റ്റര്‍ സില്‍വിയ എസ്എച്ച് (കുറ്റിപ്പുറം)
മൂന്നാം സമ്മാനം: സിസ്റ്റര്‍ ലിമിയ മാത്യു എംഎസ്എംഐ (വാളൂക്ക്)

മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്തായുടെ ജൂബിലിയോട് അനുബന്ധിച്ച് എസ്‌കെഡി സന്യാസിനി സമൂഹം ഏര്‍പ്പെടുത്തിയ അവാര്‍ഡ്:
ആന്‍മേരി ഷിജു തെങ്ങുംപള്ളില്‍ (പുല്ലൂരാംപാറ).

മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മെത്രാഭിഷേക ജൂബിലിയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹരായര്‍:
ആര്‍ദ്ര ആന്‍ സജി മെഴുകനാല്‍ (അല്‍ഫോന്‍സ സ്‌കൂള്‍), അനെറ്റ് ട്രീസ സിനിഷ് അരുകാക്കല്‍ (കുപ്പായക്കോട്).

കോടഞ്ചേരി തീര്‍ത്ഥാടന ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോടഞ്ചേരി ഇടവക ഏര്‍പ്പെടുത്തിയ അവാര്‍ഡ്:
റോസ്ലിന്‍ കെ. എം. കുരീക്കാട്ടില്‍ (ചമല്‍).

വാലില്ലാപ്പുഴ നാഗപറമ്പില്‍ മാമന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്:
ആന്‍ മരിയ ജിനോ കാട്ടുനിലത്തില്‍ (ചുണ്ടത്തുംപൊയില്‍), സൂസന്ന സാബു കാഞ്ഞിരത്തിങ്കല്‍ (ഈസ്റ്റ്ഹില്‍).

പി. ജെ. ചാക്കോ പള്ളിക്കാവയലില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്:
ദിയ ബിജു പരവര (മലപ്പുറം), റോമിത കെ. ബൈജു കാലായില്‍ (മാലാപറമ്പ്), ആന്‍ മരിയ വിനോദ് കല്ലുവെട്ടുകുഴിയില്‍ (കരുവാരകുണ്ട്)

സൈമണ്‍ കൊക്കാപ്പിള്ളി ഏര്‍പ്പെടുത്തിയ സിസ്റ്റര്‍ പ്രീത കൊക്കപ്പള്ളി സ്മാരക അവാര്‍ഡ്:
കീര്‍ത്തന റോയ് മുള്ളൂര്‍ (കൂടരഞ്ഞി), മിഖേല ക്രിസ്റ്റി ടോം (പടത്തുകടവ്), അലിറ്റ് കുര്യാക്കോസ് പുത്തന്‍പുരയ്ക്കല്‍ (തിരുവമ്പാടി).

മാത്യു പി. സി. പൂന്തുരുത്തില്‍ ഏര്‍പ്പെടുത്തിയ ജേക്കബ് സിഡ് മാത്യു പൂന്തുരുത്തില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്:
അലന്‍ ടോം മാത്യു കൊച്ചുപറമ്പില്‍ (വെറ്റിലപ്പാറ), നെല്‍സ മരിയ ബാബു പുത്തന്‍പുരയ്ക്കല്‍ (കണ്ണോത്ത്), എസ്തര്‍ ക്രിസ്റ്റി ടോം ഇലവുങ്കല്‍ (പടത്തുകടവ്).

മിഷന്‍ ക്വസ്റ്റ് ക്വിസ് മത്സര വിജയികള്‍:
വിദ്യാര്‍ത്ഥി വിഭാഗം (ആദ്യ മൂന്ന് സ്ഥാനക്കാര്‍ യഥാക്രമം)- ഡോണ്‍ ജോബി നരിവേലിപുതിയേടത്ത് (തിരുവമ്പാടി), ഡിയോണ്‍ ജോബി നരിവേലിപുതിയേടത്ത് (തിരുവമ്പാടി), ആന്‍ മരിയ ബോബി ചെറ്റകാരിക്കല്‍ (പി. ടി. ചാക്കോ നഗര്‍).
മുതിര്‍ന്ന വിഭാഗം (ആദ്യ മൂന്ന് സ്ഥാനക്കാര്‍ യഥാക്രമം)- സോനു ജോമോന്‍ പഴനിയാങ്കല്‍ (തേക്കുംകുറ്റി), ഷൈനി സെബാസ്റ്റ്യന്‍ താമരക്കാട്ട് (തിരുവമ്പാടി), സിസ്റ്റര്‍ ബിനി ഡിഎസ്ടി (മാലാപറമ്പ്).

സീറോ മലബാര്‍ സഭാ പ്രതിഭകള്‍: ജെരാര്‍ദ് ജോണ്‍ പന്തപ്പിള്ളില്‍ (മരഞ്ചാട്ടി), ക്രിസ് ബി. ഫ്രാന്‍സിസ് (പുല്ലൂരാംപാറ).

മോണ്‍. ഫ്രാന്‍സീസ് ആറുപറയില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്:
നാലാം ക്ലാസ് – ആദ്യ മൂന്നു സ്ഥാനക്കാര്‍ യഥാക്രമം:
ഇസ ഫിലോ ഫെബിന്‍ കട്ടിക്കാനായില്‍ (പുല്ലൂരാംപാറ), ഏയ്ഞ്ചലിസ്യ ജോസഫ് കണിയാംകണ്ടത്തില്‍ (പുല്ലൂരാംപാറ), കാര്‍മ്മല്‍ റോസ് വളയത്ത് (ചക്കിട്ടപാറ).

ഏഴാം ക്ലാസ് – ആദ്യ മൂന്നു സ്ഥാനക്കാര്‍ യഥാക്രമം:
എയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ (വിലങ്ങാട്), നെസ മരിയ ബെന്നറ്റ് കോട്ടക്കല്‍ (കൂടരഞ്ഞി), ക്രിസ് ബി. ഫ്രാന്‍സിസ് വള്ളിയാംപൊയ്കയില്‍ (പുല്ലൂരാംപാറ).

സിജി തോമസ് കാട്ടുനിലത്തില്‍ സ്മരണാര്‍ത്ഥം ജിനോ കാട്ടുനിലത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്- ആദ്യ മൂന്നു സ്ഥാനക്കാര്‍ യഥാക്രമം:
അന്ന എലിസബത്ത് ഷാജി വലിയവീട്ടില്‍ (കല്ലാനോട്), ഡോണ മുതലകാവില്‍ (പയ്യനാട്), തെരേസ കണ്ടംകേരില്‍ (കരുവാരകുണ്ട്).