മതബോധന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി രൂപതാ മതബോധന കേന്ദ്രം സംഘടിപ്പിക്കുന്ന സായാഹ്ന സെമിനാര്‍ ‘ഫെയ്ത്ത് അറ്റ് ഹോം’ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയില്‍ സംഘടിപ്പിച്ചു. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മതബോധന രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയലില്‍, സോണി മോന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
ചര്‍ച്ചകള്‍, ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ‘ഫെയ്ത്ത് അറ്റ് ഹോം’ ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.
