എഫ്എസ്ടി സംഗമം നടത്തി


താമരശ്ശേരി രൂപതയിലെ സിസ്റ്റര്‍മാരുടെ കൂട്ടായ്മയായ
ഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്സിന്റെ (എഫ്എസ്ടി) സംഗമം ‘ഇഗ്നൈറ്റ് 2K25’ താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്നു. രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ചാന്‍സലറും എഫ്എസ്ടി ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ കവളക്കാട്ട് അധ്യക്ഷത വഹിച്ചു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദൈവത്തിന്റെ കരുണാര്‍ദ്ര സ്‌നേഹത്തിന് സ്വയം സമര്‍പ്പിക്കാനും എല്ലാറ്റിനെയും അടിസ്ഥാനം ദൈവത്തിന്റെ കരുണയാണെന്ന് സഹജീവികളെ ബോധ്യപ്പെടുത്തുവാനും സാധിക്കണമെന്ന് ബിഷപ് പറഞ്ഞു.

Dilexit Nos എന്ന ചാക്രിക ലേഖനത്തെ കുറിച്ചുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന് റവ. ഡോ. ജേക്കബ് അരീത്തറ നേതൃത്വം നല്‍കി. ക്രിസ്തുവിന്റെ തിരുഹൃദയം ധ്യാന വിഷയമാക്കി, അത് ജീവിതത്തില്‍ പകര്‍ത്തി ജീവിതസാക്ഷ്യം ആക്കി മാറ്റാനും പ്രേക്ഷിതമണ്ഡലങ്ങളില്‍ ആ സ്‌നേഹം പകര്‍ന്നു നല്‍കി ക്രിസ്തുവിന്റെ സ്‌നേഹത്തിന് സാക്ഷികളാകാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട്, സിസ്റ്റര്‍ ബിന്‍സി എംഎസ്‌ജെ എന്നിവര്‍ പ്രസംഗിച്ചു.