അല്‍ഫോന്‍സാ കോളജില്‍ 2025-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിഷപ് മാര്‍. റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസത്തിലെ മികവ് ഒരിക്കലും അവഗണിക്കപ്പെടരുത്, അത് അംഗീകരിക്കപ്പെടുമ്പോള്‍ കൂടുതല്‍ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുമെന്ന് ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇംഗ്ലീഷ്, സൈക്കോളജി, ജേര്‍ണലിസം, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്സ് എന്നീ വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കൂടാതെ, ഒന്നാം വര്‍ഷ സര്‍വകലാശാല പരീക്ഷയില്‍ തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ആദരിച്ചു.
ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. സ്‌കറിയ മങ്കരയില്‍, ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. ഷൈജു ഏലിയാസ്, ഡോ. കെ. വി.ചാക്കോ, വിവിധ വകുപ്പ് മേധാവികള്‍, യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സാനിയമോള്‍ ചാള്‍സ്, അനുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, റോബിന്‍ ജോര്‍ജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
