കുണ്ടായിത്തോട് സെന്റ് ആന്റ്ണീസ് ഇടവക ദേവാലയത്തില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും ഭാരതത്തിന്റെ 80 -ാം വാര്‍ഷികാഘോഷങ്ങളും സമുചിതമായ് ആഘോഷിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. റോയി പുത്തന്‍പുര OFM Cap മുഖ്യ കാര്‍മ്മികനായി. ഫാ ജില്‍സണ്‍ മുട്ടത്തുകുന്നേല്‍ Ofm Cap വചന സന്ദേശം നല്‍കി. ഫാ. ലിക്‌സണ്‍ കാത്തിരമറ്റം Ofm cap, ഫാ സന്തോഷ് ഇരുപ്പക്കാട്ട് ofm Cap ഫാ ജോണ്‍സണ്‍ അറശ്ശേരിയില്‍ ofm Cap സഹവികാരിമാരായി.
വി കുര്‍ബാനയ്ക്ക് ശേഷം ബഹു ജോണ്‍സണ്‍ അറശ്ശേരി Ofm cap പതാക ഉയര്‍ത്തുകയും സ്വാതന്ത്ര ദിന സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നു മധുരം വിതരണം ചെയ്തു. ഫാ അജു ചിറയത്ത് Ofm Cap, നടത്തുകൈക്കാന്‍ സ്മിജു ഇട വഴിക്കല്‍ , ശ്രീമതി ഷീല ടീച്ചര്‍ ഒയാസിസ,സജി ചേന്നാട്ട് എന്നിവര്‍ നേതൃത്യം നല്‍കി.