സെപ്റ്റംബര്‍ 10: ലോക ആത്മഹത്യ വിരുദ്ധ ദിനം
2003 മുതലാണ് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ഡബ്ല്യുഎച്ച്ഒയുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി സംഘടനകളും സര്‍ക്കാരും പൊതുജനങ്ങളും സഹകരിച്ച് സമൂഹത്തില്‍ അത്മഹത്യക്കെതിരെ ബോധവല്‍ക്കരണം നടത്തിവരുന്നു. പ്രവൃത്തിയിലൂടെ പ്രത്യാശ സൃഷ്ടിക്കുകയെന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ 40 സെക്കന്റിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാളെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ കാലഘട്ടത്തേക്ക് കേരളത്തില്‍ ആത്മഹത്യ നിരക്ക് വളരെ കുറഞ്ഞിരുന്നു. എന്നാല്‍ ആശങ്കകള്‍ ജനിപ്പിച്ചു കൊണ്ട് വീണ്ടും നിരക്ക് വര്‍ദ്ധിക്കുന്നതായി കാണുന്നു.
കുടുംബകലഹം, ദാമ്പത്യ പ്രശ്‌നങ്ങള്‍, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍, ജീവിതഭാരങ്ങള്‍, ഒറ്റപ്പെടല്‍, പ്രണയനൈരാശ്യങ്ങള്‍, മാറാരോഗങ്ങള്‍, വിഷാദരോഗം തുടങ്ങിയവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പൊതുവായകാരണങ്ങള്‍.
ആത്മഹത്യചിന്തയില്‍ നിന്നും ഒരു വ്യക്തിയെ എപ്രകാരം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് നോക്കാം:
ആത്മഹത്യ പ്രവണത ഒരു രോഗമാണ്. അത്മഹത്യസൂചനകളില്‍ നിന്നും ആത്മഹത്യ പ്രവണത മനസ്സിലാക്കി വ്യക്തിയെ കൗണ്‍സിലിംഗിന് വിധേയമാക്കുക.
ജീവിത പ്രശ്‌നങ്ങള ക്രിയാത്മകമായ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരാക്കുക.
കുടുംബ കൗണ്‍സിലിങിലൂടെയും ദാമ്പത്യ കൗണ്‍സിലിങിലൂടെയും കുടുംബ ബന്ധങ്ങള്‍ ഊഷ്‌ളമാക്കുകയും ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
ജീവിത ഗുണനിലവാരം ഉയര്‍ത്തുക.
മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് പെയിന്‍ ആന്റ് പാലിയേറ്റിവിന്റെ സേവനങ്ങള്‍ എത്തിച്ചു കൊടുക്കുകയും, സ്വാന്തനം ഏകുകയു ചെയ്യുക.
വൃദ്ധര്‍, ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവര്‍ തൊഴില്‍ രഹിതര്‍, സാമ്പത്തിക തകര്‍ച്ച നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് ജീവിക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കുക.
ധാര്‍മ്മിക മൂല്യങ്ങളും, മതവിശ്വാസവും വര്‍ദ്ധിപ്പിക്കുക.
ചെറിയ പരിഗണന, അല്പംശ്രദ്ധ, ഒരു കൈത്താങ്ങ്, സമയോജിതമായ ഒരിടപെടല്‍ എന്നിവയിലൂടെ ഒരു ജീവനെ ആത്മഹത്യയില്‍ നിന്നും സംരക്ഷിക്കാം.
തയ്യാറാക്കിയത്: ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍
(മനോമയ കൗണ്‍സലിങ് സെന്റര്‍ ഡയറക്ടര്‍. ഫോണ്‍: 9495548035)