മരിയന്‍ ക്വിസ്: കോടഞ്ചേരി മേഖല ഒന്നാമത്


സീറോ മലബാര്‍ മാതൃവേദി രൂപതാ സമിതി സംഘടിപ്പിച്ച മരിയന്‍ ക്വിസില്‍ കോടഞ്ചേരി മേഖല ടീം ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി മേഖല രണ്ടും കൂരാച്ചുണ്ട് മേഖല മൂന്നും സ്ഥാനങ്ങള്‍ നേടി.

മേരിക്കുന്ന് പിഎംഒസിയില്‍ വച്ചായിരുന്നു മത്സരങ്ങള്‍. ഓണ്‍ലൈനായി നടന്ന ആദ്യഘട്ട മത്സരങ്ങളില്‍ നിന്ന് ഓരോ മേഖലയിലെയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ രണ്ടു പേര്‍ അടങ്ങിയ ടീമാണ് രൂപതാതല മത്സരത്തില്‍ പങ്കെടുത്തത്.

കോടഞ്ചേരി മേഖലയ്ക്കുവേണ്ടി ത്രേസ്സ്യാമ്മ സ്‌കറിയ വള്ളിയാംപൊയ്കയില്‍ (തെയ്യപ്പാറ), റോസമ്മ സോണി കല്ലൂകുളങ്ങര (കോടഞ്ചേരി) എന്നിവരടങ്ങിയ ടീമാണ് മത്സരിച്ചത്. തിരുവമ്പാടി മേഖലയ്ക്കുവേണ്ടി ആലീസ് എം ഡി ഓലിക്കല്‍ (കൂടരഞ്ഞി), സോനു ജോമോന്‍ പഴിയാങ്കല്‍ (തേക്കുംകുറ്റി) എന്നിവരടങ്ങിയ ടീമും കൂരാച്ചുണ്ട് മേഖലയ്ക്കായി ബിനിത ജോര്‍ജ് വാഴപ്പറമ്പില്‍ (കൂരാച്ചുണ്ട്), ലിസ്സി ചെറിയാന്‍ മുക്കള്ളില്‍ (കുളത്തുവയല്‍) എന്നിവരടങ്ങിയ ടീമും പങ്കെടുത്തു.

രൂപതാതല മത്സരത്തില്‍ ഒന്നാമതെത്തുന്ന ടീമിന് 5001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 രൂപയുമായിരുന്നു സമ്മാനം.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.