അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങി
താമരശ്ശേരി രൂപതയിലെ കമ്മ്യൂണിക്കേഷന്‍ മീഡിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ പുതിയ നാടകം ‘അകത്തളം’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചൂഷണ വിധേയരാകുന്ന കുട്ടികളുടെ അത്മസംഘര്‍ഷങ്ങളും അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളുമാണ് പ്രമേയം. കെസിബിസി അവാര്‍ഡ് ജേതാവ് രാജീവന് മമ്മിള്ളിയാണ് സംവിധായകന്. കൂമ്പാറ ബേബി, ഫാ. മെല്വിന് വെള്ളയ്ക്കാക്കുടിയില്‍ എന്നിവര്‍ ചേര്‍ന്നാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
”കാലിക പ്രസക്തമായ വിഷയം മനോഹരമായ കുടുംബപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വലിയ ബോധ്യങ്ങള്‍ പകരുന്ന നാടകം ആസ്വാദന മികവിലും മുന്നിലാണ്” – കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ അഭിപ്രായപ്പെട്ടു.
രൂപതയിലെ നാടക കലാകാരന്മാരെ ഒരുമിച്ചുകൂട്ടി കഴിഞ്ഞ നാലു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ രണ്ടാമത്തെ നാടകമാണിത്. നാടകം ബുക്ക് ചെയ്യാന്‍: ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍ – 9645776746