മാര്‍ച്ച് 2: വിശുദ്ധ പ്രോസ്‌പെര്‍
വിശുദ്ധ അഗസ്തിനോസിന്റെ ഒരു ശിഷ്യനായിരുന്നു അക്വിറ്റെയിനിലെ പ്രോസ്‌പെര്‍. അദ്ദേഹം പ്രൊവെന്‍സില്‍ ജനിച്ചു. പഠനത്തിലും പ്രസംഗകലയിലും തീഷ്ണതയിലും അദ്ദേഹം എത്രയും പ്രശസ്തനായിരുന്നു. സെമിപെലാജിയന്‍ വാദങ്ങള്‍ക്കെതിരെ ആദ്യം ഏറ്റുമുട്ടിയത് പ്രോസ്‌പെറാണ്.
വിശ്വാസത്തിന്റെയും സല്‍പ്രവൃത്തികളുടേയും ആരംഭത്തിനു വരപ്രസാദം വേണ്ടെന്ന് വാദിച്ച സെമിപെലാജിയന്‍ സിദ്ധാന്തത്തിനെതിരായി ‘വരപ്രസാദവും സ്വതന്ത്രമനസും’ എന്ന വിഷയത്തെപ്പറ്റ് പ്രോസ്‌പെര്‍ ഒരു ഗ്രന്ഥമെഴുതി. 431-ല്‍ അദ്ദേഹം റോമയില്‍ പോയി സെലസ്റ്റിന്‍ മാര്പാപ്പയെ കണ്ടു വരപ്രസാദത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. മാര്‍പാപ്പ ഗോളിലെ മെത്രാന്‍മാര്‍ക്ക് ഒരു തിരുവെഴുത്ത് പ്രോസ്‌പെറിന്റെ കൈവശം കൊടുത്തയച്ചു. ഗോളിലേക്ക് മടങ്ങിയ ശേഷം പ്രോസ്‌പെര്‍ പ്രസാദവരവും സ്വതന്ത്രമനസും എന്ന വിഷയം തുടര്‍ന്നു പഠിച്ചു. സെമിപെലാജിയന്‍ നേതാവായ കാസിയന്റെ വാദമുഖങ്ങളെ അദ്ദേഹം തകര്‍ത്തു. 65-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.