കാലിക്കറ്റ് സര്‍വകലാശാലാ ചെയര്‍ ഫോര്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി രൂപതാ വിശ്വാസപരിശീലന കേന്ദ്രം പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 2026-ലെ എച്ച്‌സിസി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു.
പ്ലസ് വണ്‍ വിഭാഗത്തില്‍ മുത്തപ്പന്‍പുഴ ഇടവകയിലെ അല്‍ക്ക ജോണ്‍ കാഞ്ഞിരത്തിങ്കല്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. കൂടരഞ്ഞി ഇടവകയിലെ അല്‍ഫോന്‍സ ജോയ് മലപ്രാവനാല്‍ രണ്ടാം റാങ്കും, ചക്കിട്ടപ്പാറ ഇടവകയിലെ സാനിയ ബെന്നി കാരിമറ്റത്തില്‍ മൂന്നാം റാങ്കും നേടി.
പ്ലസ്ടു വിഭാഗത്തില്‍ കക്കാടംപൊയില്‍ ഇടവകയിലെ സാന്ദ്ര ബിജു കൊല്ലിയില്‍ ഒന്നാം റാങ്കിന് അര്‍ഹയായി. രണ്ടാം റാങ്ക് വിലങ്ങാട് ഇടവകയിലെ സാനിയ ജോര്‍ജ് കടത്തലക്കുന്നേല്‍ സ്വന്തമാക്കി.
മൂന്നാം റാങ്ക് മൂന്ന് പേര്‍ പങ്കിട്ടു: ബിനീറ്റ ബിനോജ് ഇടിഞ്ഞാറപ്പിള്ളില്‍ (കക്കടംപൊയില്‍), സുസന്ന സാബു കാഞ്ഞിരത്തിങ്കല്‍ (ഈസ്റ്റ് ഹില്‍), ആന്‍ മരിയ ബെന്നി കാഞ്ഞിരത്തിങ്കല്‍ (മുതുകാട്).
