താമരശ്ശേരി രൂപതയുടെ വൈദിക കൂട്ടായ്മ ദൈവജനത്തിന് മാതൃകയാണെന്നും പരസ്പരം മനസിലാക്കുന്ന സ്നേഹം വൈദികര്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പതിമൂന്നാം പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ (വൈദികസമിതി) ഒന്നാമത് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
താമരശ്ശേരി രൂപതയുടെ കൂട്ടായ്മ എന്നും കാത്ത് സൂക്ഷിക്കണം. രൂപതാധ്യക്ഷനോട് ചേര്‍ന്ന് ഏക മനസായി ദൈവജനത്തിന് ശുശ്രൂഷ ചെയ്യണം. രൂപതയുടെ ആത്മീയ, ഭൗതിക വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കണം – ബിഷപ് കൂട്ടിച്ചേര്‍ത്തു.
റൂബി ജൂബിലി സമാപനവും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു.
താമരശ്ശേരി രൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ തലവന്മാരും വിവിധ സെമിനാരികളുടെ പ്രതിനിധികളും രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍മാരും തിരഞ്ഞെടുക്കപ്പെട്ട വൈദികരും യോഗത്തില്‍ പങ്കെടുത്തു.
വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.
