വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന അറുപതാമത് ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. ഭവനത്തിന്റെ താക്കോല്‍ കൈമാറി.
വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗം (സിഒഡി) ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര തുടങ്ങിയര്‍ പങ്കെടുത്തു.
കെസിബിസിയുടെ നേതൃത്വത്തില്‍ 70 ഭവനങ്ങളാണ് വിലങ്ങാട് നിര്‍മ്മിച്ചു നല്‍കുന്നത്. അറുപതാമത്തെ ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കിയത് ഫരീദാബാദ് രൂപതയാണ്. ഇനിയുള്ള 10 ഭവനങ്ങളുടെ വെഞ്ചിരിപ്പ് കര്‍മ്മം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാകും. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം ഏപ്രില്‍ ഏഴാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞക്കുന്ന് നടക്കും.
