ASPCT പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഡോ. മിനി ജോസഫിന് ഒന്നാം റാങ്ക്


താമരശ്ശേരി രൂപതയിലെ മതാധ്യാപകരുടെ തുടര്‍പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ASPCT പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. ഡോ. മിനി ജോസഫ് തടത്തില്‍ (കുന്നമംഗലം) ഒന്നാം റാങ്ക് കരസ്ഥമാക്കി. ലിസമ്മ സെബാസ്റ്റ്യന്‍ അതിരകുളങ്ങര (പന്തല്ലൂര്‍), ബീന നെലുകുംപാറ (പയ്യനാട്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.

സീറോ മലബാര്‍ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ ‘നിഖ്യാ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസ പ്രമാണം: ഒരു പഠനം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ വര്‍ഷത്തെ പഠനവും പരീക്ഷയും ക്രമീകരിച്ചത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇടവകാതലത്തില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന്, ഓരോ ഇടവകയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ അധ്യാപകരെ ഉള്‍പ്പെടുത്തി രൂപതാ തലത്തില്‍ രണ്ടാം റൗണ്ട് മത്സരം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഫൈനല്‍ മത്സരത്തില്‍ ഏകദേശം 220-ഓളം മതാധ്യാപകരാണ് പങ്കെടുത്തത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രൂപതാ തലത്തില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയ എല്ലാ മതാധ്യാപകര്‍ക്കും രൂപതാ മതബോധന കേന്ദ്രം പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു.