താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘റൂബി ജൂബിലി മാരത്തോണ്‍ 2026’ ഏപ്രില്‍ 13 നടക്കും. കോടഞ്ചേരിയില്‍ നിന്നും ആരംഭിച്ച് തിരുവമ്പാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് മാരത്തോണ്‍ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 7 മണിക്ക് താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്യും. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജൂബിലി ആഘോഷങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000 രൂപ, 10,000 രൂപ 5,000 രൂപ ക്യാഷ് അവാര്‍ഡ്. നാല് മുതല്‍ ആറ് വരെ സ്ഥാനക്കാര്‍ക്ക്: 2,000 രൂപ വീതവും ലഭിക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ളവര് ഏപ്രില്‍ അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: അഖില്‍ ജോസ്: 8714200275, നോബിള്‍ കുര്യാക്കോസ്: 9495364671
