നാല്‍പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 26-ന് രാത്രി 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും.
കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ട് നാല്‍പതാം വെള്ളിയാഴ്ചയായ മാര്‍ച്ച് 27-ന് രാവിലെ 7.30-ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം സമാപിക്കും.
നിരവധി വിശ്വാസികളാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാറുള്ളത്.
