മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്ന് തടവുകാരുടെ പാദങ്ങള്‍ കഴുകും


പെസഹാ ആചരണത്തിന്റെ ഭാഗമായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഇന്ന് തവന്നൂര്‍ സെന്‍ട്രല്‍ ജയിലിലെ 12 തടവുകാരുടെ പാദങ്ങള്‍ കഴുകും. ഉച്ചകഴിഞ്ഞ് നടക്കുന്ന കാലുകഴുകല്‍ ശുശ്രൂഷയെത്തുടര്‍ന്ന് തടവുകാര്‍ക്കായി ബിഷപ് വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ജയില്‍ മിനിസ്ട്രി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍, സിസ്റ്റര്‍ ഫിലോ കുഴിക്കാട്ട് എസ്എബിഎസ്, സിസ്റ്റര്‍ ഫോണ്‍സി ആലപ്പാട്ടുകോട്ടയില്‍ എസ്എബിഎസ് എന്നിവര്‍ നേതൃത്വം നല്‍കും.