Diocese News

ദൈവവിളി ക്യാമ്പ് ഏപ്രിലില്‍ ഒന്നിന്


ഈ വര്‍ഷത്തെ ദൈവവിളി ക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കും. ആണ്‍കുട്ടികള്‍ക്ക് താമരശ്ശേരി അല്‍ഫോന്‍സ മൈനര്‍ സെമിനാരിയിലും പെണ്‍കുട്ടികള്‍ക്ക് മേരിക്കുന്ന് പി.എം.ഒ.സിയിലുമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് രാവിലെ 10.30-ന് ക്യാമ്പ് ആരംഭിക്കും. റജിസ്‌ട്രേഷന്‍ ഫീസ്: 500 രൂപ. അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും.

മറ്റു രൂപതകളിലോ സന്യാസ സമൂഹങ്ങളിലോ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ രൂപതാ ദൈവവിളി ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സമാപന ദിവസം വൊക്കേഷന്‍ പ്രൊമോട്ടര്‍മാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കുന്നവരെ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വൊക്കേഷന്‍ ബ്യൂറോ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *