വിലങ്ങാട് ഉരുള്‍പൊട്ടല്‍: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


വിലങ്ങാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, വി. എന്‍. വാസവന്‍ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ബിഷപ് ചര്‍ച്ച നടത്തിയത്.

വിലങ്ങാട്ടെ ഭീകര ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും ബിഷപ് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.

ഒറ്റപ്പെട്ടുപോകില്ലെന്നും വിലങ്ങാടിന് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.