മരിയാപുരം ഇടവകയുടെ അഭിമാന താരങ്ങളായി മനോജും സോജനും
മരിയാപുരം ഇടവകയ്ക്ക് അഭിമാനനേട്ടമായി കാര്‍ഷിക പുരസ്‌കാരം. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൃഷിഭവന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഇടവകാംഗങ്ങളായ ഓവേലില്‍ സോജന്‍ (തേനീച്ച കര്‍ഷകന്‍), മനോജ് ഇയ്യാലില്‍ (ക്ഷീര കര്‍ഷകന്‍) എന്നിവര്‍ അര്‍ഹരായി.
പാല്‍ ചുരത്തും സ്നേഹം
7 പശുക്കളും 7 കിടാങ്ങളും മനോജിന് സ്വന്തം. ദിവസം ശരാശരി 50 ലീറ്റര്‍ പാല്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ‘കാലിത്തീറ്റയുടെ വിലവര്‍ധനമാണ് പ്രധാന പ്രശ്‌നം. ത്രിതല പഞ്ചായത്തുകളും സര്‍ക്കാരും കൂടുതല്‍ പരിഗണന ക്ഷീരകര്‍ഷകര്‍ക്ക് നല്‍കണം.’ മനോജ് പറഞ്ഞു. പേരാവൂര്‍ സ്വദേശി ചെറുപറമ്പില്‍ കുടുംബാംഗം വില്‍സിയാണ് മനോജിന്റെ ഭാര്യ. മക്കള്‍: സാവിയോ, ആല്‍ഫി മരിയ (ഇരുവരും വിദ്യാര്‍ഥികള്‍). ഫോണ്‍: 9048171811, 9846344867.
മധുമധുരം
വന്‍ തേനിന്റെ 100 കൂടുകളും ചെറുതേനിന്റെ 15 കൂടുകളുമാണ് സോജന്‍ ഒരുക്കിയിട്ടുള്ളത്. വന്‍തേനിന് 300 രൂപയും ചെറുതേനിന് 2000 രൂപയുമാണ് കിലോയ്ക്ക് വില. ‘ഉല്‍പാദിപ്പിക്കുന്ന തേനിന് വിപണി കണ്ടെത്താനാണ് പ്രയാസം. വിപണിയുണ്ടെങ്കില്‍ കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ കഴിയും.’ സോജന്‍ പറഞ്ഞു. മാലാപറമ്പ് പ്ലാംപറമ്പില്‍ കുടുംബാംഗം ജിന്‍സിയാണ് സോജന്റെ ഭാര്യ. മക്കള്‍: ഷോണ്‍ (ദുബായ്), ഡോണ്‍ (വിദ്യാര്‍ഥി).
ശുദ്ധമായ വന്‍തേന്‍, ചെറുതേന്‍ എന്നിവയ്ക്ക് സോജനെ വിളിക്കാം. ഫോണ്‍: 9846661945, 9846236354.