വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍ ദേവാലയ സുവര്‍ണ്ണ ജൂബിലി സമാപനം സെപ്റ്റംബര്‍ ആറിന്


വെറ്റിലപ്പാറ ഇടവകയുടെ ഒരു വര്‍ഷമായി നടന്നുവരുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ ആറിന് സമാപിക്കും. നാളെ നടക്കുന്ന ജൂബിലി സംഗമത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഇടവകയിലെ വിവാഹത്തിന്റെ 25, 50 ജൂബിലി ആഘോഷിക്കുന്ന വരെ ആദരിക്കും.

ജൂബിലി സമാപന ദിവസമായ ആറിന് വൈകുന്നേരം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മേജര്‍ ആര്‍ച്ച് ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കും. സമാപന സമ്മേളനത്തില്‍ കുറ്റാന്വേഷണ മികവിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണര്‍ നേടിയ അസി. സബ് ഇന്‍സ്‌പെക്ടര്‍ ജിറ്റ്‌സ് പി. ബി. പുത്തന്‍പുരക്കല്‍, ലോക ബധിര വോളിബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആല്‍ബിന്‍ സണ്ണി പുത്തൂര്‍, 50 വര്‍ഷക്കാലം ഇടവകയിലെ ദേവാലയ ശുശ്രൂഷിയായി സേവനം ചെയ്ത ദേവസ്യ പടിഞ്ഞാറേക്കര എന്നിവരെ ആദരിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

വികാരി ഫാ. ജോസഫ് വടക്കേല്‍, കൈക്കാരന്മാരായ സേവ്യര്‍ കുരിശിങ്കല്‍, ബിജു കുറ്റിക്കിട്ട്, ബിനോയി പുള്ളോശ്ശേരില്‍, ലിനോ താന്നിക്കപ്പാറ, പാരിഷ് സെക്രട്ടറി ജോഷി കള്ളിക്കാട്ട്, ജൂബിലി കണ്‍വീനര്‍ ജോസ് നിലക്കപ്പള്ളി എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.