സമര്‍പ്പിതരുടെ മാതാപിതാക്കളെ ആദരിച്ചു
സീറോ മലബാര്‍ മാതൃവേദി കട്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തില്‍ കട്ടിപ്പാറ ഇടവകയിലെ സമര്‍പ്പിതരുടെ മാതാപിതാക്കളെ ആദരിച്ചു. എട്ടുനോമ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്കു മുമ്പായി ഹോളി ഫാമിലി പള്ളിയില്‍ വെച്ചായിരുന്നു ആദരിക്കല്‍ ചടങ്ങ്.
വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മാതൃവേദി പ്രസിഡന്റ് ലീന ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ഇടവകയില്‍ നിന്നുള്ള അഞ്ച് വൈദികരുടെയും, എട്ട് സിസ്റ്റര്‍മാരുടെയും മാതാപിതാക്കളെയാണ് ആദരിച്ചത്. ജോയി വായ്പുകാട്ടില്‍ നന്ദി പറഞ്ഞു.
വൈസ് പ്രസിഡന്റ് ലിന്റ ജയിംസ്, സെക്രട്ടറി ജിന്‍സി തോമസ്, ജോയിന്റ് സെക്രട്ടറി ബിന്ദു ബൈജു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.