ഹിന്ദി, ഗണിതം ക്രാഷ് കോഴ്‌സ്
താമരശ്ശേരി രൂപത എയ്ഡര്‍ എഡ്യൂക്കെയര്‍ ഫീല്‍ഡ് വിസിറ്റില്‍ ഗണിതം, ഹിന്ദി എന്നീ വിഷയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി കുന്നമംഗലം ആല്‍ഫ മരിയ അക്കാദമിയുമായി സഹകരിച്ച് നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച് 21 ശനിയാഴ്ച അവസാനിക്കുന്ന രീതിയില്‍ ആണ് കോഴ്‌സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഈ വിഷയങ്ങളില്‍ ഉറച്ച അടിസ്ഥാനം ലഭിക്കാനും വ്യക്തിപരമായ കെയറിലൂടെ ഉയര്‍ത്തിയെടുക്കാനും ഈ കോഴ്‌സ് ഏറെ സഹായകരമാകും.
രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും-
6282240476, 9778367830