ഇഎസ്എ കരട് വിജ്ഞാപനം: വഞ്ചനാ ദിനം ആചരിച്ചു


പരിസ്ഥിതി ലോല മേഖല നിര്‍ണയം സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മാപ്പില്‍ കട്ടിപ്പാറയിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തിയതില്‍ കത്തോലിക്ക കോണ്‍ഗ്രസ് കട്ടിപ്പാറ യൂണിറ്റ് ശക്തമായി പ്രതിഷേധിക്കുകയും വഞ്ചനാദിനം ആചരിക്കുകയും ചെയ്തു.

പ്രതിഷേധയോഗത്തില്‍ കട്ടിപ്പാറ പ്രദേശത്തെ മലയോര കര്‍ഷക ജനത ഇഎസ്എ വിജ്ഞാപനം മൂലം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സംബന്ധിച്ച് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി സംസാരിച്ചു. പ്രസിഡണ്ട് ജോഷി മണിമല അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ബാബു ചെട്ടിപ്പറമ്പില്‍, ബാബു കുരിശിങ്കല്‍, ഡെന്നീസ് ചിറ്റക്കാട്ടുകുഴിയില്‍, ജോര്‍ജ് വായ്പുകാട്ടില്‍, അരുണ്‍ പള്ളിയോടിയില്‍, സോജി ഏറത്ത്, ജിന്‍സി കൊച്ചുവീട്ടില്‍, ജിന്‍സി പറപ്പള്ളിയില്‍ എന്നിവര്‍ സംസാരിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.