താമരശ്ശേരി രൂപത വൈദിക സെമിനാര്‍ ആരംഭിച്ചു


താമരശ്ശേരി രൂപതാ വൈദികരുടെ വാര്‍ഷിക സെമിനാര്‍ മേരിക്കുന്ന് പിഎംഒസിയില്‍ ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. കുര്യന്‍ പുരമഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഫാ. ജോര്‍ജ് ജോസഫ് ഒഎഫ്എം, ഫാ. കുര്യന്‍ പുരമഠത്തില്‍, ടി. പി. പോള്‍ എന്നിവര്‍ ക്ലാസ് നയിക്കും. ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എപ്പാര്‍ക്കിയല്‍ അസംബ്ലി തീരുമാനങ്ങള്‍ വിശദീകരിക്കും. ഫാ. ജോണ്‍ ഒറവുങ്കര റൂബി ജൂബിലി ആക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കും.

പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു പുള്ളോലിക്കല്‍, ഫാ. ജോസഫ് തുരുത്തിയില്‍, ഫാ. ജോണ്‍സണ്‍ നന്തളത്ത്, ഫാ. ജോസഫ് കരോട്ടുഴുന്നാലില്‍, ഫാ. മാത്യു നിരപ്പേല്‍ എന്നിവരെ ആദരിക്കും.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.