താമരശ്ശേരി രൂപതാ കലണ്ടര്‍ പ്രകാശനം ചെയ്തു


മേരിക്കുന്ന് പിഎംഒസിയില്‍ നടക്കുന്ന രൂപതാ വൈദികരുടെ വാര്‍ഷിക സെമിനാറില്‍ രൂപതാ കലണ്ടര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, ലിറ്റര്‍ജി കമ്മീഷന്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് കളത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലണ്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ക്രിസ്മസ് സമ്മാനമായി താമരശ്ശേരി രൂപതയിലെ എല്ലാ ഭവനങ്ങളിലും രൂപതാ കലണ്ടര്‍ സൗജന്യമായി വിതരണം ചെയ്യും.

ആരാധനക്രമവുമായി ബന്ധപ്പെട്ട ബൈബിള്‍ റീഡിങ്‌സ്, വിശുദ്ധരുടെ ചരിത്രം, വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട വസ്തുതകള്‍, പ്രീ-കാനാ കോഴ്‌സ് തീയതികള്‍ തുടങ്ങിയവ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രൂപതാ കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫീദെസ് ഫാമിലി ക്വിസ് സംഘടിപ്പിക്കുന്നത്.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.