താമരശ്ശേരി രൂപതയിലെ മുഴുവന്‍ സംഘടനകളുടെയും, ഇടവകകളുടെയും, ആഭിമുഖ്യത്തില്‍ മറ്റ് ക്രൈസ്തവ സമുദായ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന് വൈകിട്ട് മൂന്നിന് മുതലക്കളത്ത് സംഘടിപ്പിക്കും.
വനം – വന്യജീവി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നടപ്പില്‍ വരുത്തുക, പരിസ്ഥിതിയുടെ മറവില്‍ മതിയായ രേഖകളുള്ള കര്‍ഷക ഭൂമി പിടിച്ചെടുക്കാനുള്ള നിയമങ്ങളും നീക്കങ്ങളും അവസാനിപ്പിക്കുക, ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ക്രൈസ്തവര്‍ക്കെതിരെയുള്ള നീതി നിഷേധങ്ങള്‍ തടയുകയും ചെയ്യുക, നീതിപൂര്‍വ്വമായ സംവരണം ക്രൈസ്തവര്‍ക്ക് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലിയും പൊതുസമ്മേളനവും നടത്തുന്നത്.
