ദൈവവിളി ക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍


താമരശ്ശേരി രൂപതയുടെ ഈ വര്‍ഷത്തെ ദൈവവിളിക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ നടക്കും. ആണ്‍കുട്ടികള്‍ക്കായുള്ള ക്യാമ്പ് താമരശ്ശേരി അല്‍ഫോന്‍സ മൈനര്‍ സെമിനാരിയിലാണ് നടക്കുന്നത്. ക്യാമ്പ് ഫീസ് 500 രൂപ. അര്‍ഹതപ്പെട്ടവര്‍ക്ക് ഫീസ് ഇളവുണ്ട്. മറ്റു രൂപതകളിലോ, സന്യാസ സഭകളിലോ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും രൂപതാ ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കണം.

ഏപ്രില്‍ ഒന്നിന് രാവിലെ 10-ന് ആരംഭിക്കുന്ന ക്യാമ്പ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സമാപിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വികാരിയച്ചന്റെ കത്ത് കൊണ്ടുവരണം. ബൈബിള്‍, നോട്ടുബുക്ക്, പേന, ബെഡ്ഷീറ്റ്, ടോയ്‌ലറ്റ് സാധനങ്ങള്‍ എന്നിവ കരുതേണ്ടതാണ്.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.