താമരശ്ശേരി രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് (സ്റ്റാര്‍ട്ട്) സംഘടിപ്പിച്ച ‘അറൈസ് 2k26’ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തെടുക്കാനും അവരെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനുമാണ് ‘സ്റ്റാര്‍ട്ട്’ ലക്ഷ്യമിടുന്നത്. വരുംദിവസങ്ങളിലെ പരിശീലനം കൂടി പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരു കാഴ്ചപ്പാട് ലഭിക്കും – ബിഷപ് പറഞ്ഞു.
അക്കാദമി ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, ആന്റ്രിന്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിശീലനം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിവിധ മത്സരവിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ക്യാമ്പ് അംഗങ്ങളായ കരോലിന്‍, ജോയല്‍ ബെന്നി അനുഭവങ്ങള്‍ പങ്കുവച്ചു.
ശനിയാഴ്ച വൈകിട്ട് ‘അറൈസ്’ ക്യാമ്പിന് ഔദ്യോഗിക സമാപനമാകും.
