താമരശ്ശേരി രൂപതയിലെ ഒരു വൈദിക വിദ്യാര്‍ഥി ഡീക്കന്‍ പട്ടവും മൂന്ന് വൈദിക വിദ്യാര്‍ഥികള്‍ വൈദികവ വസ്ത്രവും സ്വീകരിച്ചു. താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. ജോയിസ് വയലില്‍, അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
താമരശ്ശേരി കത്തീഡ്രല്‍ ഇടവകാംഗം യാക്കോബ് തട്ടിലാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. തിയോളജി പഠനത്തിനൊരുങ്ങുന്ന വര്‍ഗീസ് പൈനുംബ്ര (മരിയാപുരം), മാത്യു തിട്ടയില്‍ (കരിയാത്തുംപാറ), ടോം കൊച്ചുവീട്ടില്‍ (കാറ്റുള്ളമല) എന്നിര്‍ വൈദിക വസ്ത്രം സ്വീകരിച്ചു.
