എഴുപതാമത് വീടും വെഞ്ചിരിച്ചു; വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി


പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന വിലങ്ങാടിന് താങ്ങായി കേരള കത്തോലിക്കാ സഭയുടെ സഹകരണത്തോടെ താമരശ്ശേരി രൂപത നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. 70 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച് നല്‍കിയത്. 70-ാമത്തെ വീടിന്റെ വെഞ്ചിരിപ്പ് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു.

‘ഒരു വീടുണ്ടാകുക എന്നത് ഏറ്റവും വലിയ സ്വപ്‌നമാണ്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് ലഭിക്കുക എന്നത് അതിലും വലിയ സന്തോഷത്തിന്റെ അവസരമാണ്. ഈ വലിയ പദ്ധതിക്ക് നേതൃത്വം നല്‍കിയ താമരശ്ശേരി രൂപതയ്ക്ക് നന്ദി.’ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

വി. ഡി. സതീശന്റെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പുതിയ സര്‍ക്കാര്‍ മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.