യൂദിത്ത് ഫോറം കോടഞ്ചേരി മേഖല സംഗമം നടത്തി


താമരശ്ശേരി രൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും കൂട്ടായ്മയായ യൂദിത്ത് ഫോറത്തിന്റെ കോടഞ്ചേരി മേഖഖല സംഗമം നടത്തി. കോടഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രം പാരിഷ് ഹാളില്‍ നടന്ന സംഗമം ഫൊറോന വികാരി ഫാ. ജോണ്‍ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ജെറാള്‍ഡ് പല്ലാട്ട്, ആനി പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. വരും വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കും രൂപം നല്‍കി.

അംഗങ്ങളുടെ മാനസികവും സാമൂഹികവുമായ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന ബോധവത്ക്കരണ ക്ലാസിന് സിസ്റ്റര്‍ മെല്‍വിന്‍ എസ്എബിഎസ് നേതൃത്വം നല്‍കി.

മേഖലയിലെ വിവിധ ഇടവകകളില്‍ നിന്നായി 60 അംഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ യൂദിത്ത് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.