മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ആചരിച്ചു


താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ഭക്ത്യാദരപൂര്‍വം ആചരിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് (വ്യാഴം) രാവിലെ 11ന് മേരിമാതാ കത്തീഡ്രലില്‍ അനുസ്മരണ ശുശ്രൂഷകള്‍ നടന്നു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. അബ്രഹാം വയലിലും രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ബെന്നി മുണ്ടനാട്ടും സഹകാര്‍മ്മികരായി.

വചനസന്ദേശത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ സ്മരണ പുതുക്കിയ ബിഷപ്, രൂപതയുടെ ശൈശവകാലഘട്ടത്തില്‍ പിതാവിന്റെ നേതൃത്വത്തില്‍ കൈവന്ന ആത്മീയവും ഭൗതികവുമായ വളര്‍ച്ചയെ അനുസ്മരിച്ചു. രൂപതയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണപരമായ നേതൃത്വം നല്‍കിയ സംഭാവനകളും പ്രത്യേകം സ്മരിച്ചു.

അനുസ്മരണ ശുശ്രൂഷകളില്‍ വൈദികരും സന്യസ്തരും ദൈവജനവും ഉള്‍പ്പെടെ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ കോനുകുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *