ഫിഫ ലോകകപ്പ് ആവേശം നാടെങ്ങും അലയടിക്കുന്നതിനിടെ, അല്‍ഫോന്‍സാ കോളജിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നിച്ച മിനി ഫിഫ വേള്‍ഡ് കപ്പിന് പ്രൗഢഗംഭീര സമാപനം. ആവേശപ്പോരാട്ടത്തിനൊടുവില്‍ ടീം ‘പോര്‍ച്ചുഗല്‍’ കിരീടം ചൂടി. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ‘സ്‌പെയിനി’നെ വീഴ്ത്തിയാണ് പോര്‍ച്ചുഗലിന്റെ ചരിത്രനേട്ടം.
ടൂര്‍ണമെന്റിലെ മികച്ച താരമായി ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അദ്‌നാന്‍ തിരഞ്ഞെടുക്കപ്പെട്ടു. വലകാത്ത് വിസ്മയിപ്പിച്ച ബി.കോം രണ്ടാം വര്‍ഷത്തിലെ റാഷിദ് മികച്ച ഗോള്‍കീപ്പറായും, പ്രതിരോധക്കോട്ട തീര്‍ത്ത ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ദിനുല്‍ മികച്ച ഡിഫന്‍ഡറായും തിരഞ്ഞെടുക്കപ്പെട്ടു.
തിരുവമ്പാടി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ പോസ്റ്റര്‍ റിവീലിങ്ങിലൂടെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഷൂട്ടൗട്ട് മത്സരത്തില്‍ എംഎസ്‌സി സൈക്കോളജി വിദ്യാര്‍ത്ഥിനി ജിംന ദാസ് വിജയിയായി.

കോളജ് മാനേജര്‍ ഫാ. ആന്റണി കാരിക്കുന്നേലിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങ് ആരവങ്ങളാല്‍ മുഖരിതമായി. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ടീമുകളുടെ ഫാന്‍സ് ഷോ ചടങ്ങിന് കൊഴുപ്പേകി.
പ്രിന്‍സിപ്പല്‍ ഷൈജു എലിയാസ്, വൈസ് പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ സബിന്‍ തോമസ്, റോബിന്‍ ജോര്‍ജ്, കോളജ് ചെയര്‍മാന്‍ എബിന്‍ സണ്ണി, വൈസ് ചെയര്‍പേഴ്‌സണ്‍ മിന്‍ഹ മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.
