കുടുംബ കൂട്ടായ്മ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു


താമരശ്ശേരി രൂപത കുടുംബകൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. 2026-27 വര്‍ഷ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.

കുടുംബ കൂട്ടായ്മ രൂപത പ്രസിഡന്റ് പ്രകാശ് മാത്യു പുളിക്കേക്കര അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജിനോയ് പനക്കല്‍, രൂപത വൈസ്പ്രസിഡന്റ് സെബാസ്റ്റ്യന്‍ ളാമണ്ണില്‍, സെക്രട്ടറി മേരിക്കുട്ടി സെബാസ്റ്റ്യന്‍ ഇടക്കര, ട്രഷറര്‍ സെബാസ്റ്റ്യന്‍ വാമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

വചനവെയില്‍ ബൈബിള്‍ വചന മത്സരത്തില്‍ രൂപതതല വിജയികള്‍ക്കുള്ള സമ്മാനവും
2024-25 വര്‍ഷത്തില്‍ മികച്ച പ്രവത്തനം കാഴ്ചവച്ച യൂണിറ്റ്കള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. വിവിധ ഇടവകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.