കെ.സി.വൈ.എം. സംസ്ഥാന വനിതാ സംഗമം നടത്തപ്പെട്ടു


കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ക്യാമ്പ് ‘ഇനി’ കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ ഓഗസ്റ്റ് 28,29,30 തിയതികളിലായി കൈതപ്പൊയില്‍ ലിസ്സ കോളജില്‍ വച്ച് നടത്തപ്പെട്ടു. മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച സംഗമത്തില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നായി നൂറോളം വനിതകള്‍ ക്യാമ്പില്‍ പങ്കെടുത്തു. കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ആഗി മരിയ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍. റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യുവതികള്‍ ഈ കാലഘട്ടത്തിന്റെ ശക്തി ആണെന്നും യുവതികള്‍ നേതൃസ്ഥാനങ്ങളിലേയ്ക്ക് കടന്നുവരണമെന്നും അദേഹം വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. മൂന്ന് ദിവസങ്ങളായി നടന്ന പരിപാടിയില്‍ അബിന്‍ പാലാവയല്‍ മെന്റലിസ്റ്റ് ആയുഷ്, ലിനറ്റ് മരിയ, സി. ക്രിസ്റ്റി, സ്വാതി, MVR ടീം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറിമാരായ സെഞ്ചു ജേക്കബ്, ധന്യ മോഹന്‍രാജ്, രൂപത വൈസ് പ്രസിഡന്റ് ബില്‍ഹ മാത്യു, രൂപത ആനിമേറ്റര്‍ സി. റോസീന്‍ SABS, രൂപത പ്രസിഡന്റ് ആല്‍ബിന്‍ ജോസ്, രൂപത ഡയറക്ടര്‍ റവ. ഫാ. ജ്യോതിസ് ചെറുശ്ശേരില്‍, സെക്രട്ടറി ആന്‍സില്‍ തോമസ്, സംസ്ഥാന സെനറ്റ് മെമ്പര്‍ അലോണ ജോണ്‍സണ്‍, എസ്.എം. വൈ.എം. കൗണ്‍സിലര്‍ അഞ്ജലി ജോയി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി, സെക്രട്ടറി ജോയല്‍ ജോണ്‍, ജെന്‍സണ്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.