ഫാ. ജിൽസൺ തയ്യിലിന് ദേശീയ പുരസ്‌കാരം


ഓൾ ഇന്ത്യ പ്രിൻസിപ്പൽസ് അസോസിയേഷൻ ഏർപ്പെടുത്തിയ ‘സ്കൂൾ ലീഡർ ഓഫ് ദി ഇയർ 2026 – നാഷണൽ അവാർഡ്’ താമരശ്ശേരി അൽഫോൻസാ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസൺ തയ്യിലിന്. ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജീവ് കുമാർ പുരസ്‌കാരം സമ്മാനിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരദാനം.

വിദ്യാഭ്യാസരംഗത്തെ നേതൃത്വമികവിനും വിദ്യാർഥികളുടെ സമഗ്രവളർച്ചയ്ക്കും സ്കൂളിന്റെ പുരോഗതിക്കുമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ദേശീയ പുരസ്‌കാരം. ഫാ. ജിൽസന്റെ നേട്ടം താമരശ്ശേരി രൂപതയ്ക്കും വൈദികസമൂഹത്തിനും അൽഫോൻസാ സ്കൂളിനും അഭിമാനമായി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *