Logos Quiz 2024

ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 25


#1. പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തിലെ ഒന്‍പതാം അധ്യായത്തിലെ ഏക ശീര്‍ഷകം ഏത്?

#2. സത്യം ഇതാണ് :അല്പം വിതയ്ക്കുന്നവൻ അല്പം മാത്രം കൊയ്യും ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും. അധ്യായം, വാക്യം എഴുതുക?

#3. ഓരോരുത്തരും സ്വന്തം തീരുമാനം അനുസരിച്ച് വേണം ..............

#4. എങ്ങനെ നല്‍കുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നത്?

#5. ദൈവം കോറിന്തോസുകാരെ എല്ലാവിധത്തിലും സമ്പന്നരാക്കുന്നത് എന്തിനുവേണ്ടി എന്നാണ് പൗലോസ്ശ്ലീഹ പറയുന്നത്?

#6. കോറിന്തോസുകാരില്‍ മികച്ചു നില്‍ക്കുന്നത് എന്ന് 9/14 പ്രകാരം പൗലോസ് ശ്ലീഹാ എടുത്തുപറയുന്ന കാര്യം എന്ത്?

#7. 'അവര്‍ണ്ണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി'. അദ്ധ്യായം, വാക്യം എഴുതുക?

#8. വിശുദ്ധര്‍ക്കുള്ള ധനശേഖരത്തെ എന്തായിട്ടാണ് പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കുള്ള രണ്ടാമത്തെ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്?

#9. മക്കെദോനിയക്കാരോട് ആരെക്കുറിച്ചാണ് പൗലോസ് ശ്ലീഹാ പ്രശംസിച്ചു പറഞ്ഞത്?

#10. നിങ്ങളുടെ ....................... നിരവധി ആളുകള്‍ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. 2 കോറി 9/2 പ്രകാരം പൂരിപ്പിക്കുക.

#11. അടുത്തായിരിക്കുമ്പോള്‍ വിനീതനും അകന്നിരിക്കുമ്പോള്‍ തന്റേടിയുമെന്ന് നിങ്ങള്‍ കരുതുന്നയാള്‍ എന്ന് പൗലോസ് ശ്ലീഹ വിശേഷിപ്പിക്കുന്നത് ആരെയാണ്?

#12. ഞങ്ങള്‍ ജീവിക്കുന്നത് ജഡത്തില്‍ ആണെങ്കിലും......................... പോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.

#13. രണ്ട് കോറിന്തോസ് അധ്യായം പത്തിന്റെ തുടക്കത്തില്‍ അപ്പസ്‌തോലന്‍ താന്‍ എന്തിന്റെ പേരില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്?

#14. ഞങ്ങളെ ജഡികന്മാരായി കാണുന്നവരെ എങ്ങനെ നേരിടാമെന്ന ആത്മവിശ്വാസം ഉണ്ടെന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

#15. ഞങ്ങളുടെ സമരായുധങ്ങള്‍ ദൈവത്തില്‍ ശക്തമായിരിക്കുന്നത് എന്ത് തകര്‍ക്കാന്‍ വേണ്ടിയാണ് എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?

#16. ഞങ്ങള്‍ എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുന്നത് എന്തിനുവേണ്ടിയാണ് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

#17. 'ഞങ്ങളുടെ................................ ഞാന്‍ കുറച്ചധികം പ്രശംസിച്ചാലും അതില്‍ എനിക്ക് ലജ്ജിക്കാനില്ല' എന്നാണ് പൗലോസ് ശ്ലീഹാ 2 കോറി 10/8 ല്‍ പറയുന്നത്?

#18. നിങ്ങളെ പടുത്തുയര്‍ത്താനാണ് നശിപ്പിക്കാനല്ല കര്‍ത്താവ് ഞങ്ങള്‍ക്ക്........................നല്‍കിയിരിക്കുന്നത്.

#19. ലേഖനത്തിലൂടെ എന്ത് ചെയ്യുന്നവനായി നിങ്ങളെന്നെ കണക്കാക്കരുത് എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?

#20. ആരുടെ ഗണത്തില്‍പ്പെടാനോ ഞങ്ങളെ അവരോട് താരതമ്യം ചെയ്യാനോ ഞങ്ങള്‍ തുനിയുന്നില്ല എന്നാണ് പൗലോസ് ശ്ലീഹാ 2 കോറി 10/12 ല്‍ പറയുന്നത്?

#21. എന്ത് സംസാരിക്കുന്നത് നിങ്ങള്‍ സഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?

#22. എനിക്ക് നിങ്ങളോട് എങ്ങനെയുള്ള അസൂയ തോന്നുന്നു എന്നാണ് പൗലോശ്ലീഹാ പറയുന്നത്?

#23. ആര് ആരെ ചതിച്ചതുപോലെ എന്നാണ് പൗലോസ് ശ്ലീഹാ 2 കോറി 11/3 ല്‍ പറയുന്നത്?

#24. ദൈവത്തിന്റെ സുവിശേഷം പ്രതിഫലം കൂടാതെ പ്രസംഗിച്ചുകൊണ്ട് ഞാന്‍ എന്നെ തന്നെ താഴ്ത്തിയത് എന്തിനുവേണ്ടി എന്നാണ് പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാമത്തെ ലേഖനത്തില്‍ പറയുന്നത്?

#25. അഞ്ചു പ്രാവശ്യം ഒന്ന് കുറയെ 40 അടി വീതം ഞാന്‍ കൊണ്ടു എന്ന് പൗലോസ് ശ്ലീഹാ പറയുന്നത് ആരുടെ കൈകളില്‍ നിന്നാണ്?

#26. 2 കോറി. 11/25 അനുസരിച്ച് പൗലോസ് ശ്ലീഹാ കല്ലെറിയപ്പെട്ടത് എത്ര തവണയാണ്?

#27. നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടുന്നവരുടെ പരിണാമം എന്തിനനുസരിച്ചായിരിക്കും എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?

#28. എന്നെ എങ്ങനെ ആരും കരുതരുത് എന്നാണ് പൗലോസ് ശ്ലീഹാ ആവര്‍ത്തിച്ചു പറയുന്നത്?

#29. ബുദ്ധിമാന്മാരായ നിങ്ങള്‍ വിഡ്ഢികളോട് എങ്ങനെ സഹിഷ്ണുത കാണിക്കാറുണ്ടല്ലോ എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?

#30. ദമാസ്‌കസില്‍ വെച്ച് പൗലോസ് ശ്ലീഹായെ പിടികൂടുന്നതിനുവേണ്ടി ദമാസ്‌കസ് നഗരത്തിന് കാവലേര്‍പ്പെടുത്തിയത് ആരാണ്?

Finish

Results


അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.



ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.



Leave a Reply

Your email address will not be published. Required fields are marked *